ബംഗളൂരു : വിക്ടോറിയ ലേഔട്ടിലെ റെസിഡൻഷ്യൽ വീട്, ബംഗളൂരുവിലെ അർക്കാവതി ലേഔട്ടിലെ റെസിഡൻഷ്യൽ പ്ലോട്ട്, തുമകൂരുവിലെ വ്യാവസായിക ഭൂമി, ആനേക്കൽ താലൂക്കിലെ കൃഷിഭൂമി എന്നിവയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം താൽക്കാലികമായി കണ്ടുകെട്ടിയത്. ഈ ആസ്തികൾക്ക് ആകെ 34.12 കോടി രൂപയുടെ ന്യായമായ വിപണി മൂല്യമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ......
മദ്രസ വിദ്യാർത്ഥിനിയെ നിരന്തരം ബലാത്സംഗം ചെയ്ത മദ്രസ അധ്യാപകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് ഇരുപത്തിരണ്ടുകാരിയായ വിദ്യാർത്ഥിനി നിരവധി തവണ ബലാത്സംഗത്തിനിരയായത്. ......
രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസ്സുകളിലെ രണ്ടാം ഭാഗം 95 ടൈറ്റിൽ പാഠപുസ്തകങ്ങൾക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അമ്പത്തിയെട്ടാം കരിക്കുലം കമ്മിറ്റി യോഗം അംഗീകാരം നൽകി.
ഇതിൽ പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം രണ്ടാം വാല്യം പാഠപുസ്തകത്തിലെ 'ജനാധിപത്യം
ഒരു ഇന്ത്യൻ അനുഭവം' എന്ന അധ്യായത്തിലാണ് ഗവർണ്ണറുടെ അധികാരങ്ങളും ചുമതലകളും സവിസ്തരം പ്രതിപാദിക്കുന്നത്. കൂടാതെ അടയിന്തിരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിലെ പ്രതിസന്ധി ഘട്ടം, ഇലക്ടറർ ബോണ്ട് റദ്ദാക്കിയ സുപ്രീംകോടതി വിധി, റിസോർട്ട് പൊളിറ്റിക്സ് എന്നിവ സംബന്ധിച്ചും ഈ അധ്യായത്തിൽ വിശദീകരിക്കുന്നു.
അംഗീകാരം നൽകിയ പാഠപുസ്തകങ്ങൾ ഓണാവധിക്കു മുമ്പു തന്നെ കുട്ടികളുടെ കൈകളിൽ എത്തിച്ചേരും.
ഹയർ സെക്കണ്ടറി പാഠപുസ്തക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഹയർ സെക്കണ്ടറി ക്ലാസ്സ് മുറികളിൽ വിശദമായ ചർച്ച സംഘടിപ്പിച്ച് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ശേഖരിക്കുവാനും ജില്ലാ സംസ്ഥാനതലങ്ങളിൽ ശിൽപശാലകൾ നടത്തി പാഠപുസ്തക രചന ആരംഭിക്കുവാനും കരിക്കുലം കമ്മിറ്റി അനുമതി നൽകി. ......
കുടുംബ തർക്കത്തിനിടെ വനിതാ കൗൺസിലറെ ഭർത്താവ് കൊലപ്പെടുത്തി. തിരുവള്ളൂർ ജില്ലയിലെ തിരുനിന്ദ്രാവൂർ മുൻസിപ്പാലിറ്റിയിലെ കൗൺസിലറായ ഗോമതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് സ്റ്റീഫൻ രാജ് മുപ്പത്തെട്ടുകാരിയായ ഗോമതിയെ വെട്ടിക്കൊല്ലുകയായിരുന്നു. ......
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉന്നയിച്ച കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളെ സോണിയ ഗാന്ധിയുടെ അഭിഭാഷകൻ അഭിഷേക് മനു സിങ്വി നിഷേധിച്ചു. "വസ്തുവകകളോ, അവയുടെ ഉപയോഗമോ കൈമാറ്റമോ ഇല്ലാതെ കള്ളപ്പണം വെളുപ്പിക്കൽ നടന്നു എന്ന് പറയുന്നത് വിചിത്രവും അഭൂതപൂർവവുമാണെന്ന്" സിങ്വി കോടതിയിൽ വാദിച്ചു.
പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെയുടെ റോസ് അവന്യൂ കോടതിയിലാണ് വാദങ്ങൾ നടക്കുന്നത്. ......
അമേരിക്കയിലെ ടെക്സസിൽ മിന്നൽ പ്രളയം. 13 പേർ മരിച്ചെന്നും 20 പേരെ കാണാതായെന്നുമാണ് റിപ്പോർട്ട്.......
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ എയറിലാണ് ! അതെങ്ങിനെ ശരിയാകും അദ്ദേഹം ശനിയാഴ്ച വൈകിട്ടല്ലേ അമേരിക്കയ്ക്ക് പുറപ്പെടൂ. അത് വിമാനത്തിൽ, മേൽപ്പറഞ്ഞത് സൈബര് ഇടങ്ങളിലെ കാര്യമാണ്. ......
പലതരം ട്വിസ്റ്റ് കഥകളും സൂപ്പർ സ്റ്റാറുകളും പലപ്പോഴും ആധിപത്യം പുലർത്തുന്ന മലയാള സിനിമാറ്റിക് ഭൂപ്രകൃതിയിൽ, 'യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള' ഒരു നിശബ്ദ വിപ്ലവമായി ഉയർന്നു വരുന്നു. സ്വന്തം മണ്ണിൽ വേരൂന്നിയ ആത്മവിശ്വാസത്തിന്റെയും നിലനിൽക്കുന്ന ചൈതന്യത്തിന്റെയും പ്രചോദനാത്മകമായ ഒരു സാക്ഷ്യപത്രമാണ് ഈ സിനിമ. ......